Posts

Showing posts from October, 2018

ഒക്ടോബർ 9-പ്ളാസ്റ്റിക് വിമുക്ത കേരളം

Image
പ്ളാസ്റ്റിക് വിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്നും മാർക്കറ്റിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ബഹു.ഫാദർ ഡേവിസ് ചിറമേലിന് കൈമാറുകയും ചെയ്തു...

ഒക്ടോബർ 1- ഗാന്ധിജയന്തി ദിനാചരണം

Image
ഗാന്ധി ജയന്തിയോടാനുബന്ധിച്ചു എൻ.എസ്.എസ് വളണ്ടിയർസ് ദത്തുഗ്രാമം സന്ദർശിക്കുകയും പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ചെയ്തു...

സെപ്റ്റംബർ 24 - എൻ.എസ്.എസ്. ദിനാചരണം

Image
എൻ.എസ്. എസ്. ദിനത്തിൽ നമുക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്.വളണ്ടിയർസ് ശാന്തി ഭവൻ സന്ദർശിക്കുകയും അവിടെ വൃത്തിയാക്കുകയും ചെയ്തു. കൂടാതെ അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുമായി സമയം ചിലവഴിക്കുകയും ചെയ്തു...

ജൂൺ 26 - ലഹരി വിമുക്ത ദിനം

Image
            അന്താരാഷ്ട്ര ലഹരി വിമുക്ത ദിനത്തിൽ വളണ്ടിയേഴ്‌സ് ബോധവത്ക്കരണ പരിപാടികൾക്കു നേതൃത്വം നൽകി.ചാലക്കുടി എസ്.ഐ. ജയേഷ് ബാലൻ ബോധവത്ക്കരണ ക്ലാസ് നടത്തി.  ഷിജു സാർ  ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടർന്ന് ചാലക്കുടി ടൗണിലൂടെ സൈക്കിൾ റാലി നടത്തി.  

ജൂൺ 21 - യോഗ ദിനാചരണം

Image
                   യോഗയിൽ ജില്ലാതല മത്സരാർത്ഥി, എൻ.എസ്.എസ് വളണ്ടിയർ ജെനിറ്റയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിന് വിദ്യാർത്ഥിനികൾ യോഗ അഭ്യസിച്ചു.മനസ്സിനെയും ശരീരത്തെയും യോഗയിലൂടെ എങ്ങനെ ക്രമീകരിക്കാം എന്ന് മനസ്സിലാക്കി.                                             

ജൂൺ 21 -കരിയർ ഗൈഡൻസ്

Image
             സേക്രഡ് ഹാർട്ട് കോളേജ്, ചാലക്കുടിയിലെ  ഇക്കണോമിക്‌സ് ഡിപ്പാർട്മെൻറ് ഹെഡ് ശ്രീ.ചാക്കോ സാർ കരിയർ  ഗൈഡൻസ് ക്ലാസ് നടത്തി.പ്ലസ് ടുവിന് ശേഷമുള്ള വിവിധതലങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു

ജൂൺ 19 - വായനാദിനം

Image
    വായനാദിനം ആചരിക്കുനതിൻറെ ഭാഗമായി പ്രിൻസിപ്പൽ ബഹുമാനപ്പെട്ട സി.ജെയിൻ വായനയുടെ മഹത്വത്തെകുറിച്ച് സംസാരിക്കുകയുണ്ടായി.വളണ്ടിയേഴ്‌സിൻറെ നേതൃത്വത്തിൽ കവിതാലാപനം, വായനാമത്സരം,സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം യുവതലമുറയുടെ  വായനാശീലത്തെ  സ്വാധീനിക്കുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ച് സംവാദം എന്നിവ സംഘടിപ്പിച്ചുകൊണ്ടു വിദ്യാലയത്തിലെ മറ്റു വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.                                                                  

ജൂൺ 11 - ക്ലോറിനേഷൻ

Image
                           ചാലക്കുടി നഗരസഭയുടെ സഹകരണത്തോടെ  കൊതുകു നിർമാർജ്ജനത്തിൻറെ ഭാഗമായി നൂറോളം ഭവനങ്ങളിൽ കൊതുകിനെ തടയാനുള്ള മരുന്ന്, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ബ്ലീച്ചിങ്ങ് പൗഡർ എന്നിവ വളണ്ടിയേഴ്‌സ് വിതരണം ചെയ്‌തു.                            

ജൂൺ 5 :പരിസ്ഥിതി ദിനാചരണം

Image
പരിസ്ഥിതി ദിനമായ ജൂൺ 5 ന്, 48 മണിക്കൂർ തുടർച്ചയായി റേഡിയോയിൽ പരിപാടി അവതരിപ്പിച്ചു കൊണ്ട് റെക്കോർഡിന് അർഹയായ ശ്രീമതി സിന്ധു ബിജു പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചു വിദ്യാർത്ഥികളെ ബോധവത്കരിക്കുകയും വൃക്ഷതൈ നടുകയും ചെയ്‌തു.