പ്ളാസ്റ്റിക് വിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്നും മാർക്കറ്റിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ബഹു.ഫാദർ ഡേവിസ് ചിറമേലിന് കൈമാറുകയും ചെയ്തു...
എൻ.എസ്. എസ്. ദിനത്തിൽ നമുക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്.വളണ്ടിയർസ് ശാന്തി ഭവൻ സന്ദർശിക്കുകയും അവിടെ വൃത്തിയാക്കുകയും ചെയ്തു. കൂടാതെ അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുമായി സമയം ചിലവഴിക്കുകയും ചെയ്തു...
അന്താരാഷ്ട്ര ലഹരി വിമുക്ത ദിനത്തിൽ വളണ്ടിയേഴ്‌സ് ബോധവത്ക്കരണ പരിപാടികൾക്കു നേതൃത്വം നൽകി.ചാലക്കുടി എസ്.ഐ. ജയേഷ് ബാലൻ ബോധവത്ക്കരണ ക്ലാസ് നടത്തി. ഷിജു സാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടർന്ന് ചാലക്കുടി ടൗണിലൂടെ സൈക്കിൾ റാലി നടത്തി.